വീട്ടിൽ‍ പ്രസവം: നവജാതശിശു മരണപ്പെട്ടു


വീട്ടിലെ കിടപ്പുമുറിയിൽ‍ പ്രസവിച്ച നവജാതശിശു മരിച്ചു. കണ്ണൂർ‍ വളപട്ടണം കീരിയോട് പാത്തുന്നീസിൽ‍ സജീർ‍ അബ്ദുൾ‍ റഹ്മാന്റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഭാര്യ ഒമ്പതുമാസം ഗർ‍ഭിണിയായിരുന്നുവെന്നും, പെട്ടെന്നുള്ള അസ്വാസ്ഥ്യങ്ങളെ തുടർ‍ന്ന് കിടപ്പുമുറിയിൽ‍ പ്രസവിക്കുകയായിരുന്നുവെന്നും സജീർ‍ പൊലീസിനോട് പറഞ്ഞു. 

കുഞ്ഞിനെയും യുവതിയെയും ഉടൻ തന്നെ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർ‍ അറിയിക്കുകയായിരുന്നുവെന്ന് മൊഴിയിലുണ്ട്.

article-image

stdstyd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed