21 കാട്ടുപന്നികളെ പിടികൂടിയശേഷം വെടിവച്ചുകൊന്നു

കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ പിടികൂടിയശേഷം വെടിവച്ചുകൊന്നു. കപ്പൂർ പഞ്ചായത്തിലെ ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ പിടികൂടിയത്. പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ പതിവായിരുന്നു. ഇതേതുടർന്ന് ഇവയെ വെടിവച്ചുകൊല്ലാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കാട്ടുപന്നി വേട്ട ആരംഭിച്ചത്. രണ്ടിടത്തുനിന്നായി 21 കാട്ടുപന്നികളെ പിടികൂടിയശേഷം പിന്നീട് വെടിവച്ചു കൊല്ലുകയായിരുന്നു. ഇതോടെ പ്രദേശത്തെ കൃഷി നാശത്തിന് വലിയ അറുതിയുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
gfdfg