ലഹരി ഉപയോഗം; ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്ന് എംബി രാജേഷ്

ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്ന് മന്ത്രി എം.ബി രാജേഷ്. ലഹരിവലയെക്കുറിച്ച് സഭയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴൽനാടനാണ് ലഹരി ഉപയോഗത്തിൽ സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിൽ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്നും എംബി രാജേഷ് പറഞ്ഞു.
263 സ്കൂളുകളുടെ പരിസരത്ത് ലഹരി വിൽപ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ലഹരിമാഫിയയെ അടിച്ചമർത്തും. കർശന നടപടികൾ തുടങ്ങിയിട്ടുണ്ട്. ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എംബി രാജേഷ് സഭയിൽ പറഞ്ഞു.
sgdfh