ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിയുതിർന്നു

ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിയുതിർന്നു. മുഖ്യമന്ത്രി ക്ലിഫോസിൽ ഉണ്ടായിരുന്ന സമയത്താണ് വെടിപൊട്ടിയത്.
ഇന്ന് രാവിലെ 9:30 നാണ് സംഭവം നടന്നത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
അതേസമയം, ക്ലിഫ് ഹൗസിൽ വെടിയുതിർന്നതിൽ സുരക്ഷാ വീഴ്ചയല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദിവസവും തോക്കുകൾ പരിശോധിക്കാറുണ്ട്.
മെഗസിൻ ഓഫ് ചെയ്യുമ്പോൾ തിരകൾ പുറത്തുവരും. എന്നാൽ ഇന്ന് ഒരു റൗണ്ട് തോക്കിനുള്ളിലെ ചേമ്പറിൽ കുടുങ്ങി. പതിവു പോലെ തറയിലേക്ക് ലക്ഷ്യം വച്ച് കാഞ്ചി വലിച്ചപ്പോൾ വെടി പൊട്ടുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.