നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല; ഫാ.തിയോഡേഷ്യസിന് മാപ്പില്ലെന്ന് വി അബ്ദുറഹ്മാൻ


ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല.

തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും. എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്‍റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വികസനത്തിന് ആരും തടസം നിൽ‍ക്കാൻ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറിൽ‍ താൻ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത്. ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിറീസ് മന്ത്രി അബ്ദുറഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ. തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്.

ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. ‘അബ്ദുറഹിമാൻ എന്ന പേരിൽ‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമർ‍ശത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകൾ‍ ചുമത്തിയാണ് കേസെടുത്തത്.

article-image

ewrtrdy

You might also like

Most Viewed