ജപ്തി ഭീഷണി: കൊയിലാണ്ടിയിൽ കർഷകൻ ജീവനൊടുക്കി


ജപ്തി ഭീഷണിയെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകൻ ജീവനൊടുക്കി. അരിക്കുളം കുരുടിമുക്ക് സ്വദേശി കെകെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു.

ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

article-image

r68t68

You might also like

  • Lulu Exchange
  • Straight Forward

Most Viewed