മഹാരാജാസ് കോളേജിലെ സംഘർഷം; നാലുപേർ അറസ്റ്റിൽ

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ−കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ്എഫ്ഐ പ്രവർത്തകൻ അനന്ദു, വിദ്യാർഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജ് അടച്ചിടാൻ തീരുമാനിച്ചു. അനിശ്ചിതകാലത്തേയ്ക്ക് കോളേജ് അടച്ചിടാനാണ് കൗൺസിൽ തീരുമാനം. സർവകക്ഷി യോഗം വിളിക്കാനും തീരുമാനമുണ്ട്. ബുധനാഴ്ച എസ്എഫ്ഐ−കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കോളേജിലെ രണ്ട് വിദ്യാർഥിനികളുടെ പരാതിയിന്മേലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. വൈകുന്നേരം കോളേജിന് സമീപത്തെ ജനറൽ ആശുപത്രിക്ക് മുമ്പിൽവച്ചാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായത്.
കോളേജിലെ രണ്ട് വിദ്യാർഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയെ തുടർന്ന് കെഎസ്‌യു പ്രവർത്തകനായ മാലികും എസ്എഫ്ഐ പ്രവർത്തകൻ അമീൻ അൻസാരിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്.
ftufu