കല്ലുവാതുക്കൽ‍ വ്യാജ മദ്യദുരന്തം; മണിച്ചൻ ജയിൽ‍മോചിതനായി


കല്ലുവാതുക്കൽ‍ വ്യാജ മദ്യദുരന്ത കേസിൽ‍ ശിക്ഷിപ്പെട്ട മണിച്ചൻ ജയിൽ‍മോചിതനായി. പിഴത്തുക ഒഴിവാക്കിയ സുപ്രിംകോടതി ഉത്തരവിന് പിന്നാലെയാണ് മണിച്ചന്റെ മോചനം. 22 വർ‍ഷത്തിന് ശേഷമാണ് മണിച്ചൻ പുറത്തിറങ്ങുന്നത്. മണിച്ചന്റെ മോചനത്തിന് 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവിൽ‍ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർ‍ക്കാർ‍ ഉത്തരവിറക്കിയെങ്കിലും 30 ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ‍ പിഴത്തുക കെട്ടിവക്കാത്തത് കൊണ്ട് മാത്രം മണിച്ചൻ വീണ്ടും ശിക്ഷയനുഭവിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് മോചനം സാധ്യമായത്.

മണിച്ചൻ‍ ജയിൽ‍ മോചിതനാകുന്നതിൽ‍ എതിർ‍പ്പില്ലെന്ന് നേരത്തെ ദുരന്തത്തിൽ‍ ഇരകളായവർ‍ പ്രതികരിച്ചിരുന്നു. മദ്യദുരന്തത്തിന് കാരണമായ മരുന്ന് മണിച്ചൻ‍ കൊടുത്തുവെന്നത് സത്യമാണെങ്കിലും പക്ഷേ അത് മണിച്ചനെ പറ്റിച്ചതാണെന്നും ഇരകളായവർ‍ പ്രതികരിച്ചിരുന്നു.

31 പേർ‍ മരിച്ച കല്ലുവാതുക്കൽ‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ‍ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ‍ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗർ‍ഭ അറകളിലായിരുന്നു മണിച്ചൻ‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർ‍ത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചൻ 20 വർ‍ഷം തടവ് പൂർ‍ത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർ‍ക്കാർ‍ ശുപാർ‍ശയിൽ‍ ഗവർ‍ണർ‍ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻ‍ട്രൽ‍ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽ‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.

article-image

േബ്ീബ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed