മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽ‍പ്പിച്ചു; ഇയാൾ ലഹരിക്ക് അടിമയെന്ന് പോലീസ്


മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽ‍പ്പിച്ചു. ഇന്നലെ രാത്രിയിൽ‍ കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവർ‍ക്കാണ് കുത്തേറ്റത്. ഇയാളെയും മെഡിക്കൽ‍ കോളേജിൽ‍ പ്രവേശിപ്പിച്ചു.

ഷാജിക്ക് കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ‍ ചികിത്സയിലാണ്. മൽ‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്.

മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്പ്പെടുത്താനായത്. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

article-image

stedsy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed