പത്തനംതിട്ട ജില്ലയിൽ‍ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിവന്ന സ്ത്രീ പിടിയിൽ


നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ‍ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിവന്ന സ്ത്രീ പിടിയിൽ. മലയാലപ്പുഴ വാസന്തിമഠത്തിന്‍റെ ഉടമ ശോഭനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രവാദ കേന്ദ്രത്തിനെതിരേ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രായപൂർ‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മന്ത്രവാദം നടന്നിരുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ‍ സോഷ്യൽ‍ മീഡിയയിൽ‍ പ്രചരിച്ചിരുന്നു.

2016ലാണ് ശോഭന എന്ന സ്ത്രീ വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. 2017ൽ തന്നെ ഇവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.

article-image

്പ

You might also like

  • Lulu Exchange
  • Straight Forward

Most Viewed