കൊച്ചി വിമാനത്താവളത്തിൽ ഒരു കിലോ സ്വർ‍ണവും എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ നിന്ന് ഒരു കിലോ സ്വർ‍ണവും എംഡിഎയും പിടികൂടി. ഗൾ‍ഫിൽ‍ നിന്നുവന്ന മലപ്പുറം സ്വദേശിയിൽ‍ നിന്നാണ് സ്വർ‍ണവും എംഡിഎംഎയും കണ്ടെടുത്തത്. എയർ‍പോർ‍ട്ടിൽ‍ നിന്നും പരിശോധന പൂർ‍ത്തിയാക്കി വന്ന യാത്രക്കാരനിൽ‍ നിന്നാണ് ഇവ പിടികൂടിയത്. 

കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിലെ പത്തംഗ സംഘം നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് സ്വർ‍ണം കണ്ടെത്തിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടന്നത്. ശരീരത്തിനുള്ളിൽ‍ ഒളിപ്പിച്ചാണ് ഇയാൾ‍ സ്വർ‍ണം കടത്താൻ ശ്രമിച്ചത്. ടോൾ‍ ബൂത്തിന് സമീപത്തുവച്ചാണ് പരിശോധന നടന്നത്.

article-image

syudj

You might also like

  • Lulu Exchange
  • Straight Forward

Most Viewed