റോഡിലെ കുഴിയിൽ‍ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്


ആലുവ പെരുമ്പാവൂർ‍ റോഡിലെ കുഴിയിൽ‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയിൽ‍ വീണ് ഒരാൾ‍ മരിച്ചതിൽ‍ വിഷമമുണ്ട്. ഈ റോഡ് 14 കിലോമീറ്റർ‍ ദൂരം മുഴുവനായും റീ ടാറിംഗ് നടത്തും. കുറ്റക്കാരായ ഉദ്യോഗസ്ഥർ‍ക്കെതിരെ നടപടിയെടുക്കും. പൊതുമരാമത്ത് റോഡിൽ‍ കുഴിയില്ല എന്ന മന്ത്രിയുടെ മുൻ പ്രസ്താവനയെക്കുറിച്ച് ചോദ്യമുയർ‍ന്നപ്പോൾ‍ ഈ ചോദ്യം ചോദിക്കാൻ നിങ്ങളെ ചിലർ‍ ചുമതലപ്പെടുത്തിയാതാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സംഭവത്തിൽ‍ കരാറുകാരനെതിരെയും പോലീസ് കേസെടുത്തേക്കും. ഇതിനുള്ള നിയമസാധുത പോലീസ് തേടുന്നുണ്ട്. അതേസമയം അറ്റകുറ്റപണികൾ‍ കഴിഞ്ഞതിന് പിന്നാലെ തന്നെ റോഡ് വീണ്ടും തകർ‍ന്നതിൽ‍ സർ‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺ‍ഗ്രസ്. അൻ‍വർ‍ സാദത്ത് എംഎൽ‍എയുടെ നേത്യത്വത്തിൽ‍ പ്രതിഷേധ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.

article-image

ൈേബബ

You might also like

Most Viewed