കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരൻ തുടരും

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുമെന്ന് റിപ്പോർട്ട്. കെ സുധാകരന് ഒരുവട്ടം കൂടി അവസരം നൽകാന്‍ ധാരണയായി. കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തന്നെ തെരഞ്ഞെടുക്കാൻ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയാവുകയായിരുന്നു. കെ സുധാകരനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനും ധാരണയായതായാണ് റിപ്പോർട്ട്.
നാളെയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനറൽബോഡി യോഗത്തിലാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക. സുധാകരനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് ഒറ്റവരി പ്രമേയം പാസാക്കാനാണ് സാധ്യത. ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തെരഞ്ഞെടുപ്പും നടക്കുന്നത്. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ നടന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്.
hncj