പ്രവാസികൾ‍ക്കായി 550 രൂപയുടെ ഇൻഷൂറൻസ് പദ്ധതിയുമായി നോർ‍ക്ക


പ്രവാസികൾ‍ക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി സംസ്ഥാന സർ‍ക്കാർ‍. വിദേശത്തുള്ള പ്രവാസികൾ‍ക്കും അവരുടെ കുടുംബങ്ങൾ‍ക്കും നോർ‍ക്ക റൂട്ട്‌സ് ആരോഗ്യ ഇൻഷൂറൻസ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ ഇൻഷൂറൻസ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയിൽ‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയിൽ‍ വരും. പ്രതിവർ‍ഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങൾ‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോർ‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.orgലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാർ‍ഡ് വിഭാഗത്തിൽ‍ നിന്ന് ഓൺലൈനായി 

വിശദ വിവരങ്ങൾ‍ നോർ‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയിൽ‍ വിലാസത്തിലും ലഭ്യമാണ്. 

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

article-image

zhdd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed