കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തു

കന്യാകുമാരി ജില്ലയിൽ അരുമനയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തു.അരുമന വെള്ളാംകോട് സ്വദേശികളാണ് മരിച്ചത്. ഗൃഹനാഥൻ കൃഷ്ണൻകുട്ടി, ഭാര്യ രാജേശ്വരി, മകൾ നിത്യ എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് മകളുടെ വിവാഹം നടന്നത്. വിവാഹ ആവശ്യത്തിനായി പലരിൽ നിന്നും പണംകടം വാങ്ങിയിരുന്നു. കടബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളജിലേക്ക് മാറ്റി.
--------------------------------------------------------------------------------------------------------
ആത്മഹത്യ ഒന്നിനും പരിഹാരമല്ല… അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
ോ