'പൈസ തീര്‍ന്നിട്ടും നികുതി അടച്ച് തീരുന്നില്ല'; ആര്‍ക്കും ഈ ഗതിയുണ്ടാകരുതെന്ന് ഒരു കോടി ലോട്ടറിയടിച്ച അന്നമ്മ


ഒരു വര്‍ഷം മുമ്പ് അടിച്ച ലോട്ടറിക്ക് വീണ്ടും നികുതിയടക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ്. കോട്ടയം സ്വദേശി അന്നമ്മയ്ക്കാണ് ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപയായിരുന്നു അന്നമ്മക്ക് അടിച്ചത്.

2021 ജൂലൈയിലാണ് പാലാക്കാരി അന്നമ്മ ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. ഒരു കോടി രൂപയായിരുന്നു സമ്മാനത്തുക. നികുതിയുള്‍പ്പടെ അന്ന് 40 ലക്ഷം രൂപയോളം അടച്ചിരുന്നു. നികുതിയെല്ലാം തീര്‍ത്ത് 61 ലക്ഷം രൂപയോളം കൈയില്‍ കിട്ടി. ഇത് ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കുകയും ചെയ്തു. പക്ഷെ, നികുതി തീര്‍ന്നില്ല, ഇനിയുമടക്കണം എന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നോട്ടീസ് ലഭിക്കുകയായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് അന്നമ്മ. നിയമപരമായ ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് അന്നമ്മ പറയുന്നു. മറ്റാര്‍ക്കും ഈ ഗതികേട് ഉണ്ടാവരുതെന്നും അന്നമ്മ പറയുന്നു.

'4.20ലക്ഷം രൂപ സര്‍ക്കാരിലേക്ക് വീണ്ടും അടക്കണം. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചപ്പോള്‍ ഈ തുക അടക്കേണ്ടെന്ന് പറഞ്ഞു. ഇത് അടക്കേണ്ട പണമാണെങ്കില്‍ അടയ്ക്കാന്‍ ഞാന്‍ റെഡിയാണ്. പക്ഷെ ലോട്ടറി വിറ്റ് കിട്ടുന്നവരെ ഇതൊന്നും അറിയിക്കുന്നില്ല. എല്ലാം തീര്‍ന്ന് കഴിഞ്ഞ് ഒരു വര്‍ഷവും കഴിഞ്ഞ് ഇവര്‍ ഈ പൈസ വേണമെന്ന് പറയുന്നത്. എവിടുന്ന് എടുത്ത് കൊടുക്കാനാണ്?. ഇത് നേരത്തെ പിടിച്ചിട്ട് തന്നാല്‍ മതി,' ഇവരുടെ പിടുത്തം കഴിഞ്ഞിട്ട് മിച്ചമുളളത് തന്നാല്‍ മതിയെന്നും അന്നമ്മ പ്രതികരിച്ചു.
'പണം തന്ന് നിങ്ങള്‍ ആവശ്യത്തിന് ഉപയോഗിച്ചോ ഇതെല്ലാം ഫ്രീ കാശ് എന്ന് പറഞ്ഞതിന് ശേഷം വീണ്ടും ഇവര്‍ ആവശ്യപ്പെടുമ്പോള്‍ എവിടുന്ന് കൊടുക്കാനാണ്. നിങ്ങളോട് എനിക്ക് പറയാനുളളത്. സത്യവസ്ഥ മനസിലാക്കി ജനങ്ങളെ ഒന്ന് ബോധവാന്മാരാക്കണം. ലോട്ടറി സമ്മാനം കിട്ടിയാല്‍ പെട്ടെന്ന് തീര്‍ക്കരുത് അത് സൂക്ഷിച്ച് വെക്കണം,' സൂക്ഷിച്ച് വെച്ചിട്ട് ഇവരുടെ പിടുത്തവും വലിയും കഴിഞ്ഞിട്ട് മിച്ചമുളളതേ നമ്മള്‍ എടുത്ത് ഉപയോഗിക്കാവൂ എന്നും അന്നമ്മ കൂട്ടിച്ചേര്‍ത്തൂ.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed