പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിപ്പുറം പോക്‌സോ കേസ് പ്രതി സുലൈമാനെയാണ് (55) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 പോക്‌സോ കേസ് പ്രതിയാണ് അനിയന്റെ വീട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് ഉടന്‍ തന്നെ ചാലിശേരി പൊലീസിനെ വിവരം അറിയിക്കുകയും ചാലിശേരി എസ്‌ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയും തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. സുലൈമാന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശേരി പൊലീസ് കണ്ടെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed