തിരുവനന്തപുരത്ത് ചെള്ളു പനി ബാധിച്ച് വിദ്യാർഥി മരിച്ചു

തിരുവനന്തപുരത്ത് ചെള്ളു പനി ബാധിച്ച് വിദ്യാർഥി മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർഥ്(11) ആണ് മരിച്ചത്. പനിയെ തുടർന്ന് ഒരാഴ്ച മുൻപ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചെള്ളു പനിയാണെന്ന സംശയത്തെ തുടർന്ന് സാംപിളുകൾ പരിശോധനയ്ക്ക് അയിച്ചിരുന്നു. തുടർന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് ചെള്ളു പനി സ്ഥിരീകരിച്ചത്.