13 കാരിയെ പീഡനത്തിനിരയാക്കി; മിമിക്രി കലാകാരൻ പിടിയിൽ


പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്

അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. മിമിക്രി പഠിപ്പിക്കാൻ എത്തുന്ന ഷൈജു പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

പഠനത്തിൽ താൽപര്യമില്ലാതായതിനെ തുടർന്ന് അദ്ധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിൽ റിമാന്റ് ചെയ്തു.

You might also like

Most Viewed