ആർ‍. ശ്രീലേഖയുടെ ആരോപണങ്ങൾ‍ക്കെതിരെ അതിജീവിതയുടെ കുടുംബം


നടിയെ ആക്രമിച്ച കേസിൽ‍ പ്രതി ദിലീപിനെ അനുകൂലിച്ച്കൊണ്ടുള്ള മുൻ ജയിൽ‍ ഡിജിപി ആർ‍. ശ്രീലേഖയുടെ ആരോപണങ്ങൾ‍ക്കെതിരെ അതിജീവിതയുടെ കുടുംബം. ന്യായീകരണ തൊഴിലാളി ആകുന്നവരോട് സഹതാപമാണുള്ളതെന്നു നടിയുടെ അടുത്ത ബന്ധു ഫേസ്ബുക്ക് പോസ്റ്റിൽ‍ തുറന്നടിച്ചു. കാലങ്ങളായി കെട്ടിപ്പടുക്കിയ അവരുടെ വ്യക്തിത്വം തകർ‍ന്നടിഞ്ഞു. ഒരുപാട് പേരുടെ മനസ്സിൽ‍ അവർ‍ ചിതയൊരുക്കി. ശത്രുതയ്ക്ക് തുല്യതയെങ്കിലും വേണമെന്നും പോസ്റ്റിൽ‍ പറയുന്നു.

സഹതാപത്തേക്കാൾ‍ മ്ലേഛമായ വികാരമാണ് അവരോട് തോന്നുന്നത്. അടുത്ത ന്യായീകരണ തൊഴിലാളിയ്ക്കായി കാത്തിരിക്കാമെന്നും പോസ്റ്റിൽ‍ വിമർ‍ശനമുണ്ട്.  കേസിൽ‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നായിരുന്നു മുന്‍ ജയിൽ‍ ഡിജിപിയുടെ വെളിപ്പെടുത്തൽ‍. ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യനടപടിയുമായി മുന്നോട്ട് നീങ്ങാനാണ് പ്രോസിക്യൂഷന്‍റെ നീക്കം.

You might also like

Most Viewed