എസ്എസ്എൽസി പരീക്ഷയിൽ തോറ്റവർക്കായി ഒരു വിനോദയാത്ര


പത്താം ക്ലാസ് പരീക്ഷയിൽ‍ തോറ്റ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്ര പദ്ധതിയുമായി മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്ത്. ജയിക്കാനായി തോറ്റവർ‍ക്കൊപ്പം എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. എസ്.എസ്.എൽ‍.സി പരീക്ഷയിൽ‍ പരാജയപ്പെട്ടവരുമായി ഒരു ദിവസത്തെ വിനോദയാത്രയാണ് ലക്ഷ്യം. ഒരാഴ്‌ചയ്ക്കുള്ളിൽത്തന്നെ യാത്ര സംഘടിപ്പിക്കും. വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്കാണ് പോകുന്നത്. തുടർന്ന് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിങ്. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കു നൽകും. 

മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സേവനം ഉപയോഗപ്പെടുത്തും.കുട്ടികൾ ആരൊക്കെയെന്ന് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികൾ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികൾ‍ക്ക് മാത്രമാണ് അവസരം. 20 വാർ‍ഡുകളാണ് പഞ്ചായത്തിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed