വാളയാർ‍ കേസ് അന്വേഷിച്ച എസ്പിക്കെതിരെ ക്രിമിനൽ‍ കേസെടുക്കാൻ കോടതി ഉത്തരവ്


വാളയാർ‍ കേസ് അന്വേഷിച്ച എസ്പിക്കെതിരെ ക്രിമിനൽ‍ കേസെടുക്കാൻ കോടതി ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയുടേതാണ് നിർ‍ദേശം. പെൺകുട്ടികളെ അപകീർ‍ത്തിപ്പെടുത്തുന്ന പരാമർ‍ശം നടത്തിയെന്ന് കുട്ടികളുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. സോജൻ‍ വിചാരണ നേരിടണമെന്ന് കോടതി നിർ‍ദേശിച്ചു. സോജനെ സർ‍വീസിൽ‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാർ‍ സമരസമിതി ആവശ്യപ്പെടുന്നത്.

2017 ജനുവരി 13നാണ് വാളയാറിലെ 13കാരിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തിയത്. പിന്നീട് മാർ‍ച്ച് നാലിന് നാലാംക്ലാസ്സുകാരിയായ അനുജത്തിയെയും ഇതേരീതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുനന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed