മതവിദ്വേഷ പ്രസംഗം; പി.സി. ജോർജിനെതിരേ വീണ്ടും പോലീസ് കേസ്


മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ മുൻ എംഎൽഎ പി.സി. ജോർജിനെതിരേ വീണ്ടും പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ സമാപന പരിപാടിയിൽ‍ ഒരു മതവിഭാഗത്തിനെതിരെ  പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് നടപടി.  153 എ, 295 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപെട്ട ജോർജ് ഇപ്പോൾ ജാമ്യത്തിലാണ്. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടുത്ത ദിവസം ജില്ലാ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed