പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ഓടെ നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് രാത്രി 9.30ഓടെ വഴിയരികിൽ അത്യാസന്ന നിലയിൽ ജിഷ്ണുവിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷ്ണുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. 

അതേസമയം തങ്ങൾ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ വീട്ടിലെക്ക് പോയിരുന്നു. എന്നാൽ ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല അതിനാൽ വിളിപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed