രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ: എം.വി. ജയരാജൻ


പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്തവിരുദ്ധമാണെന്നും രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയെന്നും ജയരാജൻ പറഞ്ഞു. രേഷ്മയ്ക്ക് നിയമസഹായം നല്‍കുന്നത് ബിജെപി അഭിഭാഷകനാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുതന്നെയാണ് നിജില്‍ ദാസിന് താമസിക്കാന്‍ രേഷ്മ സ്ഥലം നല്‍കിയത്. ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയാണ് രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത്. അവര്‍ക്ക് വേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണെന്നും ജയരാജൻ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed