ഇടപ്പള്ളിയിൽ ഫ്ലാറ്റിലെ താമസക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി


ഇടപ്പള്ളിയിലെ ഫ്ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങമ്പുഴ പാർക്കിനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരി ചന്ദ്രികയാണ് (63) മരിച്ചത്. 12–ാം നിലയിൽനിന്ന് ഇവർ താഴേക്കു ചാടിയതാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഭർത്താവിനൊപ്പം ദുബായിൽനിന്നു കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കായി ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed