രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം; രണ്ട് വയസുകാരി വെന്റിലേറ്ററിൽ


കൊച്ചി തൃക്കാക്കര തെങ്ങോട്ട് രണ്ടാനച്ഛന്‍റെ ക്രൂരമർ‍ദനമേറ്റ രണ്ട് വയസുകാരിക്ക് പരിക്ക്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്. കുട്ടിയുടെ ശരീരത്തിൽ‍ പൊള്ളലേറ്റ പാടുണ്ട്. കൈകൾ‍ ഒടിഞ്ഞ നിലയിലാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നത്. 

കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ നൽ‍കിയ മൊഴി. സംഭവത്തിൽ‍ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed