സുരേഷ് ഗോപിക്ക് കോവിഡ്


നടനും എംപിയുമായി സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. നേരിയ പനി മാത്രമാണ് ഉള്ളതെന്നും ക്വാറന്‍റൈനിൽ പോകുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നിലവിൽ ക്വാറന്‍റൈനിൽ ആയിരിക്കുകയാണ്. നേരിയ പനി ഒഴികെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.  ഈ ഘട്ടത്തിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കണം. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമായും രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള ഹൃദയവും ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed