ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: പക്ഷികളെ കൊന്നൊടുക്കും


ആലപ്പുഴ

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അന്പലപ്പുഴ വടക്ക്, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാകളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ പക്ഷികളെ രണ്ടു ദിവസങ്ങൾക്കകം നശിപ്പിക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീമുകളെ സജ്ജമാക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. നശിപ്പിക്കുന്ന പക്ഷികളുടെ ഉടമകളുടെ വിവരങ്ങൾ മുൻകൂറായി അതത് ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറണം.

പക്ഷികളെ കത്തിക്കുന്നതിന് ആവശ്യമായ വിറക്, മണ്ണെണ്ണ, അനുബന്ധ സാമഗ്രികൾ എന്നിവയും തൊഴിലാളികളുടെ സേവനും അതത് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിമാർ ആർആർടികൾക്ക് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽജെ കൃഷ്ണ കിഷോർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

You might also like

Most Viewed