രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടർമാരോട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടർമാരോട് ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വർഷ പിജി പ്രവേശനം വൈകുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
സമരത്തെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രോഗികൾ കടുത്ത ദുരിതത്തിലാണ്‍. ശസ്ത്രക്രിയകൾ മുടങ്ങി. ഒപി മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കാൻ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂർണമായും ഫലംകണ്ടില്ല.
അതേസമയം 24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ അറിയിച്ചു. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തിരുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സർജ്ജന്മാർ പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ അറിയിച്ചു. വിഷയങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഉറപ്പ് നൽകി. പി ജി ഡോക്ടേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു എന്നും ആരോഗ്യ വകുപ്പ് വിളിച്ച ചർച്ചയ്ക്ക് ശേഷം ഹൗസ് സർജ്ജന്മാർ പ്രതികരിച്ചു.
യ്ക്ക് വിളിച്ച്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു എന്നും ആരോഗ്യ വകുപ്പ് വിളിച്ച ചർച്ചയ്ക്ക് ശേഷം ഹൗസ് സർജ്ജന്മാർ പ്രതികരിച്ചു.