ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകർക്ക് സേനയുടെ ആദരം


 

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ ഒരുക്കും. ഗ്രാമത്തിൽ ഓരോ മാസവും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും കൂടുതൽ പ്രഖ്യാപനം പിന്നീടെന്നും സേന അറിയിച്ചു.
അതേസമയം ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് വ്യോമ-കര സേന ആദരം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജിനെ വെല്ലിംഗ്ടൺ സേനാ ആസ്ഥാനത്ത് ആദരിച്ചു. കളക്ടർ, ഡോക്ടർമാർ, ഫോറസ്റ്റ്, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും സൈന്യം നന്ദി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങിൽ അപകടത്തിൽ മികച്ച രക്ഷാപ്രവർത്തനം കാഴ്ചവച്ച നഞ്ചപ്പസത്രം നിവാസികൾക്കും സേന ആദരവ് നൽകി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed