എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് നിര്യാതയായി

മലപ്പുറം: അനശ്വര സംഗീതതജ്ഞൻ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) നിര്യാതയായി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് മരണം. വാർദ്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നു കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടില്ലായിരുന്നു. മൃതദേഹം ഇന്നു രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി ബേപ്പൂർ മാത്തോട്ടം ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. മക്കൾ: സാബിറ, ദിൽദാർ, ഗുൽനാർ, ജബ്ബാർ, ഷംസാദ്, സുൽഫീക്കർ, റോസിന, ഫർഹാദ്, ഷംന.
കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956ലാണ് ബാബുരാജിന്റെ ജീവിതസഖിയായി ബിച്ച കോഴിക്കോട് പന്നിയങ്കരയിലെത്തിയത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓർമകളിലൂടെ സക്കീർ ഹുസൈന്‍ എഴുതിയ പുസ്തകം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.