പിജി ഡോക്ടർമാരുടെ സമരം; ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് ആരോഗ്യമന്ത്രി


 

തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ വെല്ലുവിളിക്കരുതെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പിജി അലോട്ട്‌മെന്‍റ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതരുടെ നിര്‍ദേശം ലഭിച്ചയുടന്‍ തിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടേഴ്‌സിന്‍റെ ജോലി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ്. സ്റ്റൈപ്പന്‍റ് വര്‍ധനവ് ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജൂനിയർ റസിഡന്‍റുമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed