ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
മലപ്പുറം: ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. മേലെകാപ്പിച്ചാലിൽ ശിവദാസന്‍റെ മകൻ നിധിൻ(17)ആണ് മരിച്ചത്. വണ്ടൂർ മണലിമ്മൽപ്പാടം ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.
നിധിൻ പിന്നോട്ട് എടുത്ത ബസിന്‍റെ അടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നിധിൻ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
