ദത്ത് വിവാദത്തിന് പരിസമാപ്തി: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി


തിരുവനന്തപുരം: മാസങ്ങൾ നീണ്ട പോരാട്ടതിനൊടുവിൽ അനുപമയ്ക്ക് നീതി. കുഞ്ഞിനെ കോടതി അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് നടപടി. ജഡ്ജിയുടെ ചേംബറിൽവച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ദത്ത് വിവാദത്തിൽ കുഞ്ഞിന്‍റെയും അനുപമയുടെയും അജിത്തിന്‍റെയും ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആന്ധ്രയിൽ നിന്ന് എത്തിച്ച കുഞ്ഞിന്‍റെ മാതാപിതാക്കൾ അനുപമയും അജിത്തുമാണെന്നു വ്യക്തമായി. ഈ റിപ്പോർട്ട് സിഡബ്ൽയുസി കോടതിയിൽ ഇന്ന് സമർപ്പിച്ചു. വിഷയം അടിയന്തരമായി പരിഗണിച്ച കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാൻ തീരുമാനിക്കുകയായിരുന്നു.

രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തി ഫലം കൈമാറിയത്. ഡിഎൻഎ ഫലം വന്നതോടെ കുഞ്ഞിനെ അനുപമയ്ക്കു തിരികെ നൽകാനുള്ള നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വേഗത്തിലാക്കിയിരുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടികൾ.

You might also like

  • Straight Forward

Most Viewed