കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

പാലക്കാട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍. നാലാം പ്രതി കിരണിനെ കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 25 കോടിയോളം രൂപ കിരണ്‍ തട്ടിയെടുത്തിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതു മുതല്‍ കിരണ്‍ ഒളിവിലാണ്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കിരണ്‍ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.