ന്യൂമോണിയയ്‌ക്കെതിരെ സാൻസ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണ ജോർ‍ജ്


തിരുവനന്തപുരം: ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാൻസ് (SAANS) പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർ‍ജ്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വർ‍ധിപ്പിക്കുക, വേഗത്തിൽ ചികിത്സ ലഭ്യമാക്കുക, പരിശീലനം നൽ‍കുക, ഫീൽ‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ എന്നതാണ് ഈ വർ‍ഷത്തെ ന്യൂമോണിയ ദിന സന്ദേശമെന്നും മന്ത്രി അറിയിച്ചു.

ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. അത് രക്തത്തിൽ‍ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങൾ‍ക്കും ശ്വാസകോശാവരണത്തിലെ നീർ‍ക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ‍ 48 മണിക്കൂറിനുള്ളിൽ‍ മരണം സംഭവിച്ചേക്കാം. അതിനാൽ‍ തന്നെ ആരംഭത്തിലെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ‍ ജീവൻ രക്ഷിക്കാൻ സാധിക്കും.

You might also like

  • Straight Forward

Most Viewed