കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന് 14 കാരന് അയൽവാസിയുടെ ക്രൂരമർദ്ദനം


 

ആലപ്പുഴ; കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ 14 കാരന് അയൽവാസിയുടെ ക്രൂര മർദ്ദനം. കണ്ണിന് ഗുരുതര പരുക്ക് പറ്റിയ പത്താം ക്ലാസുകാരൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറിനാണ് പരുക്കേറ്റത്. അയൽവാസിയായ ശാർങധരനെതിരെയാണ്(60) പരാതി. ഇയാൾ വടി ഉപയോഗിച്ച് ദേഹമാസകലം മർദ്ദിച്ചെന്ന് കുട്ടി ആരോപിച്ചു. സംഭവത്തിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed