ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,514 പേർക്ക് കൊവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,514 പേർക്ക് കൊവിഡ്−19 സ്ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി 1,58,817 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
പ്രതിദിന കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെക്കാൾ 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,42,85,814 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 251 പേർ മരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണം 4,58,437 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 12,718പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തിൽ ഇന്നലെ 7167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആർ പത്ത് ശതമാനത്തിൽ കുറയാതെ തുടരുകയാണ്. 10.99 ആണ് ടിപിആർ. 6439 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 65,158 സാന്പിളുകൾ പരിശോധിച്ചു. 14 മരണം റിപ്പോർട്ട് ചെയ്തു.