റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിൽ; പുതിയ കാർഡ് അക്ഷയ കേന്ദ്രം വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും. സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവിൽ പറയുന്നു.
നിലവിൽ പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡ് എ ടി.എമ്മിന്റെ രൂപത്തിലേക്ക് മാറുന്നു. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിലേക്ക് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനമായത്. ഇത്തരം കാർഡ് ആവശ്യപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അല്ലെങ്കിൽ സിറ്റിസൺ കേന്ദ്രങ്ങൾ വഴി കാർഡ് ലഭിക്കും. പഴയ റേഷൻ കാർഡിനും നിയമ സാധ്യത നിലവിലുണ്ട്.