മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി



മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി. ഈ നിർദേശം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിർദേശം. 137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.
ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനമായ ബഞ്ച് മേൽനോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്‌നാട് പ്രതിനിധകളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മേൽനോട്ട സമിതി തീരുമാനം കൈകൊണ്ടത്.
ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സുപ്രിംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed