കലൂരിൽ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു


കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ആന്ധ്രാ ചിറ്റൂർ സ്വദേശി ധൻപാലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. ഓട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മൂന്നു പേരാണ് ഇതിനടിയിൽ കുടുങ്ങിയത്. രണ്ടുപേരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ധൻപാലിനെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇയാളുടെ കാൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. 

ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ അഗ്നിശമനസേന പിന്നീട് പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed