ഹരിത വിഷയത്തിൽ ലീഗിനെതിരേ പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ഹരിത വിഷയത്തിൽ മുസ്ലിം ലീഗിനെതിരേ പരോക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് വിധേയരാകുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ വിമർശനം. വാർത്താ സമ്മേളനം നടത്തി ഇക്കാര്യം സ്ത്രീകൾക്ക് പറയേണ്ടി വരുന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവർക്കെതിരെ നടപടിയില്ല. സൈബർ ആക്രമണം തുടരുന്ന ഗുണ്ടകൾക്കെതിരെ കർശന നടപടി വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.