ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി: രണ്ടു കുട്ടികളും മരിച്ചു

കോഴിക്കോട്: നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. രണ്ടു കുട്ടികളും മരിച്ചു. മൂന്നു വയസുകാരായ ഫാത്തിമ റൗഹ, മുഹമ്മദ് റസ് വിൻ എന്നിവരാണ് മരിച്ചത്. നാദാപുരം പേരോട് ആണ് സംഭവം.
പേരോട് സ്വദേശി സുവീനയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. നാട്ടുകാർ രക്ഷപ്പെടുത്തിയ സുവീനയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. നാദാപുരം പേരോട് മഞ്ഞാന്പരത്ത് റഫീഖിന്‍റെ ഭാര്യയാണ് സുവീന.