മാനസ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ


കണ്ണൂർ: നെല്ലിക്കുഴി ഡെന്റൽ‍ കോളേജ് ഹൗസ് സർ‍ജൻ വിദ്യാർ‍ഥി ഡോ. മാനസ കൊലക്കേസിൽ‍ ഒരാൾ‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെ സുഹൃത്തായ കണ്ണൂർ‍ സ്വദേശി ആദിത്യൻ‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.

കോടതിയിൽ‍നിന്ന് കസ്റ്റഡിയിൽ‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖിൽ‍ പിസ്റ്റൾ‍ വാങ്ങാൻ‍ ബിഹാറിലേക്ക് പോയപ്പോൾ‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.

രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റൾ‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യൻ‍ പൊലീസിനോട് പറഞ്ഞത്. തോക്ക് നൽ‍കിയ ബിഹാർ‍ പർ‍സന്തോ സ്വദേശി സോനുകുമാർ‍, മുൻ‍ഗർ‍ സ്വദേശി മനീഷ്‌കുമാർ‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed