മരംമുറി കേസിൽ സർ‍ക്കാർ‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ


തിരുവനന്തപുരം: മുട്ടിൽ‍ മരംമുറി കേസിൽ സർ‍ക്കാർ‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോർ‍ട്ട് വന്നശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  

കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിട്ടില്ല. കുറ്റക്കാരനെങ്കിൽ‍ എൻ‍.ടി സാജനെതിരെയും നടപടിയുണ്ടാകും. ധർ‍മടം ബന്ധമെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed