ഒളിന്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു


കൊച്ചി: ഇന്ത്യൻ മുൻ ഫുട്‌ബോൾ‍ താരം ഒളിന്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിന്പിക്സിൽ‍ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ‍ ടീം അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസിൽ‍ സ്വർ‍ണമെഡൽ‍ നേടിയ ടീമിലും ചന്ദ്രശേഖരൻ ഉൾപ്പെട്ടിരുന്നു. 

കാൾട്ടക്സ്, ബോംബെ, എസ്ബിടി ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങിയ ചന്ദ്രശേഖരൻ, ഇന്ത്യൻ ഫുട്ബോളിലെ സുവർണ നിരയുടെ പ്രതിരോധനിരയിലെ കണ്ണിയായിരുന്നു. 1963ൽ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്‍റെ നായകനായിരുന്നു.

You might also like

  • Straight Forward

Most Viewed