ഇ−ടെണ്ടർ വഴിയാണ് ഏലം സംഭരിച്ചത്; ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം കിട്ടിയെന്നും ഭക്ഷ്യമന്ത്രി


തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇ−ടെണ്ടർ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം കിട്ടി. പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ല. എങ്കിലും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കിറ്റ് വാങ്ങാനെത്തിയ ആർക്കും മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്നും ജി.ആർ. അനിൽ പറഞ്ഞു. വാങ്ങാനെത്താത്തവരുടെ കിറ്റാണ് ബാക്കിയായത്. 

71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താൻ ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപിച്ചിരുന്നു. ഏലക്ക വാങ്ങിയതിൽ എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് പി.ടി.തോമസ് എംഎൽഎ ആരോപിച്ചത്.

You might also like

  • Straight Forward

Most Viewed