സ്വർണക്കടത്ത് കേസ്: ഒരു രാഷ്ട്രീയ പാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കസ്റ്റംസ് കമ്മീഷണർ

കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ പാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. തന്‍റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്. തന്‍റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരേ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്. കസ്റ്റംസിനെതിരായ ജുഡീഷല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും സുമിത് കുമാര്‍ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ചില ഇടപെടലുകള്‍ ഉണ്ടായി എന്ന് സുമിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏത് ഭാഗത്തുനിന്നാണ് ഇടപെടല്‍ ഉണ്ടായതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും സുമിത് കുമാർ കൂട്ടിച്ചേർത്തു.