കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന് ചികില്‍സാ സഹായമായി ലഭിച്ചത് 46.78 കോടി


തിരുവനന്തപുരം: എസ്എംഎ ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന് ചികില്‍സാ സഹായമായി ലഭിച്ചത് 46. 78 കോടി രൂപ. ചികില്‍സാ സഹായത്തിന്‍റെ കണക്കുകൾ വാർത്താ സമ്മേളനത്തിൽ ചികില്‍സാ സമിതി പുറത്തുവിട്ടു. 7.7 ലക്ഷം പേര്‍ ബാങ്കിലൂടെ പണം നല്‍കിയെന്ന് മുഹമ്മദിന്‍റെ കുടുംബം അറിയിച്ചു. മുഹമ്മദിന്‍റെയും സഹോദരി അഫ്രയുടെയും ചികില്‍സയ്ക്കാവശ്യമായ തുക മാറ്റിവയ്ക്കും. അധികം ലഭിച്ച തുക എസ്എംഎ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് മരുന്നുവാങ്ങാന്‍ നല്‍കുമെന്ന് എംഎല്‍എ എം.വിജിന്‍ അറിയിച്ചു. മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം ആറിന് നാട്ടിലെത്തുമെന്നും എംഎൽഎ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed